നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മസേന ഓണക്കാലം ലക്ഷ്യമാക്കി പച്ചക്കറി,പുഷ്പക്കൃഷികൾ ആരംഭിച്ചു.ആനാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ അരയേക്കറോളം തരിശ് ഭൂമിയിൽ ചെണ്ടുമല്ലിയും പച്ചക്കറിയുമാണ് കൃഷി ചെയ്യുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പാണയം നിസാർ,ഭരണസമിതി അംഗങ്ങളായ ആർ.അജയകുമാർ,ഇരിഞ്ചയം സനൽ,എസ്.ഗോപാലകൃഷ്ണൻ,റീന.എസ്‌,കൃഷി ഓഫീസർ ജിതിൻ വി.വി,കൃഷി അസിസ്റ്റന്റ് രമ്യ ടി.എസ്,കാർഷിക കർമ്മസേന സെക്രട്ടറി ശൈലജ.ഒ തുടങ്ങിയവർ പങ്കെടുത്തു.'പൂവനി" എന്ന പേരിൽ പഞ്ചായത്ത് വാർഷിക ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഹെക്ടർ സ്ഥലത്ത് ഇക്കുറി ഓണക്കാല പച്ചക്കറി - പുഷ്പക്കൃഷി നടത്തുമെന്ന് അധികൃതർ അറിയിച്ചു.