1

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലൊക്കേഷൻ കോഡ് ലഭിച്ചു.രാജ്യാന്തര തലത്തിൽ ഇനിമുതൽ വിഴിഞ്ഞം തുറമുഖം അറിയപ്പെടുന്നത് എൻ.വൈ.വൈ.1എന്നാകും.ഇതുസംബന്ധിച്ച അറിയിപ്പ് തുറമുഖ നിർമ്മാണ കമ്പനി അധികൃതരാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള പ്രധാന നാഴികക്കല്ലാണ് ഇതെന്ന് അധികൃതർ പറഞ്ഞു.