വെഞ്ഞാറമൂട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെഞ്ഞാറമൂട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടന്നു.മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ഐ.എം.എ വെഞ്ഞാറമൂട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.സി.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഗോകുലം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവി ഡോ.സമദർശി.ആർ,മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഡോ.നന്ദിനി.വി.ആർ,മെഡിസിൻ വിഭാഗം മേധാവി ഡോ.ഭാസി, ഡോ.പണിക്കർ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.ഡി.കെ.മുരളി എം.എൽ.എ,ഡോ.സുജിത്,വിജയൻ പിള്ള എം.എൽ.എ,ഐ.എം.എ സ്റ്റേറ്റ് പ്രസിഡന്റ് ഡോ.സുൽഫി നൂഹു എന്നിവർ സംസാരിച്ചു.ഐ.എം.എ സെക്രട്ടറി ഡോ.സതീശൻ.എം റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ.രാമു ആർ.ജെ സ്വാഗതവും ഡോ.അൻസാർ.പി നന്ദിയും പറഞ്ഞു.