
തിരുവനന്തപുരം: വീട്ടിൽ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതിക്ക് 46 പൈസ അധികം നൽകാൻ റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിയോട് ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ വിലവർദ്ധന നടപ്പിൽവരും. ഇതോടെ ഒരു യൂണിറ്റ് സോളാർ വൈദ്യുതിക്ക് 3.15 രൂപ ലഭിക്കും. നിലവിൽ 2.69 രൂപയാണ് നിരക്ക്.
സൗരോർജ്ജ വൈദ്യുതി നിരക്ക് കൂട്ടണമെന്നത് ഉത്പാദകരുടെ ദീർഘകാല ആവശ്യമായിരുന്നു. പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്ക് കൂട്ടുന്നതിനോട് അനുകൂല നിലപാടാണ് കെ.എസ്.ഇ.ബി സ്വീകരിച്ചത്.