തിരുവനന്തപുരം: അർഹതപ്പെട്ട പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് അസോസിയേഷൻ നാളെ ജലഅതോറിട്ടി കേന്ദ്ര കാര്യാലയത്തിന് മുന്നിലും ജില്ലാ കേന്ദ്രങ്ങൾക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തും. കഴിഞ്ഞമാസം ചേർന്ന മന്ത്രിസഭായോഗത്തിൽ പെൻഷൻ പരിഷ്കരണം ചർച്ച ചെയ്തെങ്കിലും തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം.11 മുതൽ അനിശ്ചിതകാല റിലേ നിരാഹാരം പുനഃരാരംഭിക്കുമെന്നും പെൻഷണേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു.