hi

വെഞ്ഞാറമൂട്∙:മരംമുറിക്കുന്നതിനിടെ ശിഖരം വന്നിടിച്ച് കെട്ടിടനിർമ്മാണ കാരാറുകാരൻ മരിച്ചു. വെമ്പായം തേക്കട കുളക്കോട് എസ്എസ് ഭവനിൽ സുരേഷ്കുമാർ(49)ആണ് മരിച്ചത്. ഇന്നലെ കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിനു സമീപത്തെ പുരയിടം വൃത്തിയാക്കുന്നതിന്റെ ഭാഗമായി പാഴ്മരങ്ങൾ മുറിച്ചു മാറ്റുകയായിരുന്നു. ഇവിടെ സഹായി ആയി എത്തിയതാണ് സുരേഷ്കുമാർ. മുറിച്ചു കൊണ്ടിരുന്ന വട്ടമരത്തിന്റെ ശിഖരം വന്നിടിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . ഭാര്യ: സ്മിത. മക്കൾ: അനുജ, അഭിജ. മരുമകൻ: സനു.