പാറശാല: പാറശാല ഗ്രാമപഞ്ചായത്തിന്റെയും പാറശാല കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പാറശാല ഗ്രാമപഞ്ചായത്തിൽ പുഷ്പക്കൃഷിക്ക് തുടക്കമായി.പഞ്ചായത്ത് പുഷപക്കൃഷിയിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ എൻ.ആർ.ഇ.ജി.എസ് തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാറശാല ടൗൺ വാർഡിൽ കാരാളിയിൽ നടന്ന നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വിനിത കുമാരി,കൃഷി ഓഫീസർ ലീനജോസ്,ഗ്രാമപഞ്ചയാത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വീണ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അനിത റാണി,അംഗങ്ങളായ ശ്രീകല,സിന്ധു എന്നിവർ സംസാരിച്ചു.