കല്ലമ്പലം: ഡോക്ടേഴ്സ് ദിനത്തിൽ ഗിരിജാസ് ലാബിന്റെ എം.ഡിയും സീനിയർ പത്തോളജിസ്റ്റുമായ ഡോ.വി.ഗിരിജയെയും, സിമിലിയ ഹോമിയോ ആശുപത്രി ഉടമയും സീനിയർ ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ഉണ്ണികൃഷ്ണനെയും മണമ്പൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.ക്ലബ്ബ് പ്രസിഡന്റ് ഷിജു ഷറഫ്,സെക്രട്ടറി സനൽ കുമാർ,മുൻ സെക്രട്ടറി ശശിധരൻ,സോൺ ചെയർപേഴ്സൺ പ്രസന്നൻ എന്നിവർ പങ്കെടുത്തു.