കടയ്ക്കാവൂർ: സർക്കാർ സർവീസുകളിൽ മുന്നാക്ക വിഭാഗങ്ങൾക്ക് അനുപാതികമായി ഉണ്ടാകേണ്ട പ്രാതിനിദ്ധ്യത്തെക്കാൾ കൂടുതൽ സംവരണം ഏർപ്പെടുത്തുന്നതിലൂടെ അവസര തുല്യതയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കപ്പെടുതയാണെന്ന് ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഇതുമൂലം പിന്നാക്ക സമുദായങ്ങൾ സർക്കാർ സർവീസിൽ നിന്ന് പിന്നോട്ട് പോയെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ്‌ വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു. ദീപ തട്ടാമല, സന്തോഷ്‌ പുന്നയ്ക്കൽ, കൊച്ചുപാലം സന്തോഷ്‌, സുകൃതികുട്ടൻ തുടങ്ങിയവർ സംസാരിച്ചു.