വർക്കല: ആതുര ശുശ്രൂഷാരംഗത്ത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ചികിത്സ നൽകുന്നതിനായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ആരംഭിച്ച 630 എം.എ ഹൈ ഫ്രീക്വൻസി ഡിജിറ്റൽ എക്സറേ യൂണിറ്റും നവീകരിച്ച ഓർത്തോപീഡിക്സ് ഡിപ്പാർട്ട്മെന്റിന്റെയും പ്രവർത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ.വി.ജോയി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. യു.എ.ഇയിലെ ന്യൂ അലൈൻ മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ.കെ.സുധാകരൻ,കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.റ്റിറ്റി പ്രഭാകരൻ,മെഡിക്കൽ ഡയറക്ടർ ഡോ.എസ്.കെ.നിഷാദ്,അനിൽ തടാലിൽ,കൗൺസിലർ ഷീന ഗോവിന്ദ്,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ഷാജി എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ആർ.എം.ഒ ഡോ.കെ.ജോഷി നന്ദിയും പറഞ്ഞു.