ബാലരാമപുരം: മലയാള കലാകാരൻമാരുടെ ദേശീയസംഘടനയായ നന്മ ബാലരാമപുരം മേഖലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുല്ലൂർ യൂണിറ്റ് പ്രവർത്തകയോഗം നെട്ടത്താന്നി പ്രീയദർശിനി നഗർ ശ്രീവിവേകാനന്ദ മെമ്മോറിയൽ ഇൻസ്റ്റിറ്റിയൂട്ടിൽ ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി ബാലരാമപുരം ജോയി അദ്ധ്യക്ഷത വഹിച്ചു. പുളിങ്കുടി സത്യകുമാർ,സർഗ വനിതാ ജില്ലാ സെക്രട്ടറി ശോഭന ബാലരാമപുരം,വിശ്വനാഥൻ പയറ്റുവിള,മധുസൂദനൻ, സുഗതകുമാർ,ചപ്പാത്ത് രാജൻ,ദിതിൻ,ഗോപീചന്ദന തുടങ്ങിയവർ സംസാരിച്ചു.