ആര്യനാട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാസംതോറും പിടിച്ചെടുക്കുന്ന നാഷണൽ പെൻഷൻ സ്‌കീമിൽ(എൻ.പി.എസ്)അടയ്ക്കേണ്ട തുക മുടക്കം വന്നതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയ്ക്കും മുന്നോടിയായി ഡിപ്പോകളിൽ നടക്കുന്ന ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി ആര്യനാട് ഡിപ്പോയിൽ ജീവനക്കാരിൽ നിന്ന് ഒപ്പുശേഖരണം നടത്തി.യൂണിറ്റ് സെക്രട്ടറി ആർ.ദയാനന്ദൻ,ട്രഷറർ എസ്.മണിക്കുട്ടൻ,അംഗങ്ങളായ ആലമുക്ക് സെയ്യദ്,കുര്യാത്തി ഗിരീശൻ എന്നിവർ നേതൃത്വം നൽകി.