c

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിനായി മൂന്ന് മേഖല അദാലത്തുകൾ നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. അദാലത്തുകളുടെ ഉദ്ഘാടനവും മദ്ധ്യമേഖല അദാലത്തും 26ന് എറണാകുളത്ത് നടത്തും. കോട്ടയം, ഇടുക്കി, എറണാകുളം പാലക്കാട്, തൃശ്ശൂർ ജില്ലകളിലുള്ളവർ മദ്ധ്യമേഖലാ അദാലത്തിൽ പങ്കെടുക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവ‌ർക്കായി തെക്കൻ മേഖല അദാലത്ത് ആഗസ്റ്റ് 5ന് കൊല്ലത്ത് നടക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്കായി വടക്കൻ മേഖല അദാലത്ത് ആഗസ്റ്റ് 12ന് കോഴിക്കോട് നടത്തും. പൊതുവിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും.