കല്ലമ്പലം: പഠനത്തോടൊപ്പം കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിനായി കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്രോത്സവവും നാട്ടറിവ് മേളയും സംഘടിപ്പിച്ചു. കൺവീനർ യു.അബ്ദുൽ കലാം ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര, ഗണിത, സാമൂഹ്യ പ്രവൃത്തി പരിചയ, ഐ.ടി, നാട്ടറിവ് മേളകളിലായി ആയിരത്തിലധികം കുട്ടികൾ പങ്കെടുത്തു. സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, ചെയർമാൻ എ.നഹാസ്, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ.മീര, എച്ച്.എസ് ഇൻചാർജ് റെജീന.എം.എ, യു.പി ഇൻചാർജ് ദിവ്യ.എസ്, സീനിയർ എൽ.പി ഇൻചാർജ് സ്മിതാ കൃഷ്ണ, ജൂനിയർ എൽ.പി ഇൻചാർജ് രമാ ദേവി, ക്ലബ് കൺവീനർമാരായ സന്ധ്യ.എം.ആർ, ഭവ്യ.ഡി, നിഷ.ടി.എൻ, സരിത.സി, മായാദേവി.എം, രാജി.എം.എസ്, ഷൈനി.ടി.എസ്, ലേഖ.എസ് എന്നിവർ നേതൃത്വം നൽകി.