മണമ്പൂർ: മണമ്പൂർ ആർട്ടിസ്റ്റ് രാജാരവിവർമ്മ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 7ന് രാവിലെ 10ന് മണമ്പൂർ ഗവ.യു.പി സ്കൂളിൽ ആർട്ടിസ്റ്റ് മദനന്റെ 'വാക്കും വരയും' എന്ന പരിപാടി നടക്കും.ചിത്രങ്ങൾ തത്സമയം വരച്ച് ചിത്രകലയെക്കുറിച്ച് സംസാരിക്കലും സദസ്യരുമായി സംവദിക്കലുമാണ് പരിപാടി.ആർട്ടിസ്റ്റ് രാജാരവിവർമ്മയുടെ കിളിമാനൂർ കൊട്ടാരത്തെ പ്രതിനിധാനം ചെയ്ത് പാലസ് ട്രസ്റ്റ് പ്രസിഡന്റ് കെ.ദിവാകര വർമ്മ അനുഗ്രഹപ്രഭാഷണം നടത്തും.