vanamitra

വർക്കല: കേരള സർക്കാർ വനം -വന്യജീവി വകുപ്പ് വർഷം തോറും ജില്ലാഅടിസ്ഥാനത്തിൽ നൽകിപ്പോരുന്ന വനമിത്ര പുരസ്കാരം - 2023-24 ശിവഗിരി, ശ്രീനാരായണ കോളേജിന് ലഭിച്ചു. ഈ വർഷത്തെ വന മഹോത്സവം സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്തിലുള്ള വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ.ശശീന്ദ്രനിൽ നിന്നും പ്രിൻസിപ്പൽ ഡോ.വിനോദ്.സി. സുഗതൻ, പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, വീനസ് .സി.എൽ, വോളന്റിയർമാരായ അർജുൻകൃഷ്ണ, അതുൽ, ആരതി, ശിവപ്രിയ, അമൽ, അചൽ, അക്ഷയ്, ആശാസുരഭി, വിഷ്ണു എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ മാനേജുമെന്റിന്റെയും പൂർവ വിദ്യാർത്ഥി സംഘടനയുടെയും സഹകരണത്തോടെ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം. പുരസ്കാരം നേടിയതിനു പിന്നിൽ പ്രവർത്തിച്ച ഏവരെയും മാനേജുമെന്റ് പ്രതിനിധി അജി.എസ്.ആർ.എം, പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി. ശിവകുമാർ എന്നിവർ അഭിനന്ദിച്ചു.