photo

നെടുമങ്ങാട്: ആനാട് കലാകായിക ബോധിനി കഥകളി വിദ്യാലയത്തിൽ പുതിയ ആട്ടക്കഥ അരങ്ങേറി.ഡോ.വൈക്കം പി.രാജശേഖർ രചിച്ച 'അർജുന വിഷാദ വൃത്തം" ആദ്യഭാഗമാണ് അവതരിപ്പിച്ചത്.കലാകാരൻ ഫാക്ട് മോഹനൻ ജയദ്രതനായും കലാമണ്ഡലം രാജീവ് അർജുനനായും കലാമണ്ഡലം ആദിത്യൻ ദുശളയായും കലാമണ്ഡലം ശബരീനാഥ്‌ കൃഷ്‌ണനായും വേദിയിൽ പകർന്നാടി.കലാമണ്ഡലം സജീവ്കുമാർ,കലാമണ്ഡലം യശ്വന്ത് എന്നിവർ പാട്ടും,ആയാംകുടി ഉണ്ണികൃഷ്ണൻ ചെണ്ടയും കലാമണ്ഡലം ഹരികുമാർ മദ്ദളവും കൊട്ടി.സദനം സജു ചുട്ടിയും നിർവഹിച്ചു.കലാകായിക ബോധിനി ഡയറക്ടർ ആനാട് ശശിയാണ് പുതിയ കഥ ചൊല്ലിയാടി ചിട്ടപ്പെടുത്തിയത്. 22 വർഷമായി കഥകളി രംഗത്തുള്ള ബോധിനിയുടെ 16-ാമത് ആട്ടക്കഥയാണ് അർജുന വിഷാദവൃത്തം.ഓരോ വർഷവും അമ്പതോളം വേദികളിൽ കലാകായിക ബോധിനിയിലെ കലാകാരൻമാർ ആട്ടക്കഥ അവതരിപ്പിക്കുന്നുണ്ട്.