നെടുമങ്ങാട്: ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കരകുളം പുരവൂർക്കോണം വാർഡ് കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്‌ഘാടനം ചെയ്തു.വേറ്റിക്കോണം കമ്മ്യൂണിറ്റി ഹാളിൽ വാർഡ് പ്രസിഡന്റ് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കാവുവിള മോഹനൻ,കരകുളം അജിത് കുമാർ,വിനോദ് കരകുളം,രാജമ്മ സുകുമാരൻ,വേണു വിലങ്ങറ,എസ്.അജയകുമാർ,പി.സുരേഷ് കുമാർ,രാജ്കുമാർ വഴയില തുടങ്ങിയവർ സംസാരിച്ചു.