വിഴിഞ്ഞം: രാജ്യാന്തര തലത്തിൽ വിഴിഞ്ഞം തുറമുഖം ഇനി മുതൽ ഇൻ.എൻ.വൈ.വൈ.1 (IN NYY1) എന്നാകും അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് തുറമുഖത്തിന് ലൊക്കേഷൻ കോഡ് ലഭിച്ച അറിയിപ്പ് തുറമുഖ നിർമ്മാണ കമ്പനി അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇൻ എന്നത് ഇന്ത്യയെയും എൻ.വൈ.വൈ എന്നത് പദ്ധതി പ്രദേശമുൾപ്പെടുന്ന താലൂക്കായ നെയ്യാറ്റിൻകരയെയും 1 എന്നത് സീപോർട്ടിനെയുമാണ് സൂചിപ്പിക്കുന്നത്.
IN VZJ1 എന്ന കോഡ് വിഴിഞ്ഞത്തെ സർക്കാർ പോർട്ടിന്റേതാണ്. അതിനാലാണ് ഈ കോഡ് ലഭിക്കാതിരുന്നത്. കഴിഞ്ഞ മാസം 21നാണ് കോഡ് ലഭിച്ചത്. മറ്റ് നടപടികൾ പൂർത്തിയായശേഷമാണ് സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുതിയ കോഡ് തുറമുഖത്തിന്റെ ലോജിസ്റ്റിക്കൽ കഴിവുകൾ വർദ്ധിപ്പിക്കുകയും മേഖലയിലെ വർദ്ധിച്ച വ്യാപാര- സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.