ആറ്റിങ്ങൽ: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയെടുത്ത ഇന്ത്യൻ ടീമിനെ റീജിണൽ സ്പോർട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ റീജിണൽ സ്പോർട്സ് ആൻഡ്റ് ഗെയിംസ് അസോസിയേഷൻ ചെയർമാൻ അഡ്വ.ജി.സുഗുണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.എസ്.എസ്.ബൈജു,എൻ.നാസർ,വി.ഷാജി,എസ്.സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.