വിഴിഞ്ഞം: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മലിനജലം ഒഴുക്കി വിടുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി.മുല്ലൂർ മുള്ളുവിളയിലെ സ്വകാര്യ ഫാമിനെതിരെയാണ് പരാതി.ഇതുസംബന്ധിച്ച് നഗരസഭാ അധികൃതർക്കും പരിസ്ഥിതി നിയന്ത്രണ ബോർഡ് അധികൃതർക്കുമാണ് അയൽവാസി പരാതി നൽകിയത്.നിരവധി തവണ പരാതികൾ നൽകിയിട്ടും നഗരസഭാ അധികൃതർ നടപടികളെടുക്കുന്നില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെയാണ് ഫാം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.