തിരുവനന്തപുരം: രാജേശ്വരി ഫൗണ്ടേഷൻ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ സ്ഥാപകൻ കെ.വിജയകുമാരൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ സാന്ത്വന പുരസ്‌കാരം റീജിയണൽ കാൻസർ സെന്റർ ആർ.എം.ഒ ഡോ.സി.വി.പ്രശാന്തിന് നൽകി.പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും മുൻ മന്ത്രി വി.എസ്.ശിവകുമാറും ചേർന്നാണ് പുരസ്കാരം കൈമാറിയത്. ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷീജ മധു,മുക്കോലയ്ക്കൽ വിജയകുമാർ,ഫൗണ്ടേഷൻ ട്രഷറർ മാലിനി,ശാന്തകുമാരി,വേണുഗോപാൽ,ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.