kharavo

ചിറയിൻകീഴ്: അടൂർ പ്രകാശ് എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ കേന്ദ്രമന്ത്രി വർഗീസ് കുര്യൻ മുതലപ്പൊഴിയിൽ ഇന്ന് പങ്കെടുക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഹാർബർ എൻജിനിയറിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു.വകുപ്പ് മേധാവിയുമായി നടത്തിയ ചർച്ചക്കൊടുവിൽ സമരാനുകൂലികൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിച്ചതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ.ആനന്ദ്,അഡ്വ.വി.കെ.രാജു,ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ,ഓമന,ജോയി,സജികുമാർ,ഭാമ ജോയി,സുമ,ജോബിൻ ജോസ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.