1

വിഴിഞ്ഞം: ഇന്ത്യൻ സേനയുടെ പുത്തൻ പായ്ക്കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. സേനയ്ക്ക് കൈമാറാനായി പോണ്ടിച്ചേരിയിൽ നിന്ന് മുംബയിലേക്ക് പോയ ഐ.എ.എസ്.വി ത്രിവേണി എന്ന പായ്ക്കപ്പലാണ് തുറമുഖത്ത് അടുത്തത്. ഇന്ധനം, ജലം, പലചരക്ക് സാധനങ്ങൾ എന്നിവ ശേഖരിക്കുന്നതിനാണ് നങ്കൂരമിട്ടത്. പോണ്ടിച്ചേരിയിലെ അൾട്രാ മറൈൻ യാട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിർമ്മിച്ചത്. ഇന്ത്യൻ ആർമിയുടെ മുംബയ് ആർമി അഡ്വഞ്ചർ നോഡൽ കേന്ദ്രത്തിനു വേണ്ടിയാണിത് നിർമ്മിച്ചതെന്ന് പോർട്ട് അധികൃതർ പറഞ്ഞു. വനിത ഉൾപ്പെടെ 6 നാവികർ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെ സംഘം മുംബയിലേക്ക് തിരിച്ചു. വിഴിഞ്ഞം തുറമുഖ പർസർ എസ്.വിനുലാൽ, അസി. പോർട്ട് കൺസർവേറ്റർ എം.എസ്.അജീഷ്,​ ഇമിഗ്രേഷൻ, കോസ്‌റ്റൽ പൊലീസ് അധികൃതർ എന്നിവർ പായ്ക്കപ്പലിൽ പരിശോധന നടത്തി.