ബാലരാമപുരം: വായനാ വാരാഘോഷത്തോടനുബന്ധിച്ച് വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാല സന്ദർശിച്ചു. നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂൾ,​പൂതംകോട് എൽ.പി.എസ്,​തൊങ്ങൽ ഗവ.എൽ.പി.എസ്,മുള്ളുവിള എൽ.പി സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ലൈബ്രറി സന്ദർശിച്ചത്. വായനയുടെ ലോകവും വായനാപ്രാധാന്യത്തെക്കുറിച്ചും തിരക്കഥാകൃത്ത് നെല്ലിമൂട് രാജേന്ദ്രൻ ക്ലാസെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ എസ്.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. പ്രഥമാദ്ധ്യാപകരായ ഡി.എസ്.ലിനി ഡെന്നിസൺ,​ജോസ്.എൽ,​സുജിതറാണി എം.എസ്,​അദ്ധ്യാപകരായ എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ ഡോ.ജെ.ഉണ്ണിക്കൃഷ്ണൻ,​പ്രോഗ്രാം ഓഫീസർ ജോൺ ബ്രൈറ്റ്.ആർ,​ജയൻ.എം.എം,​സെക്രട്ടറി വി.സി.റസൽ,​ടി.ശ്രീകുമാർ.കെ.വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.