കോവളം: ബി.ജെ.പി തിരുവല്ലം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും അനുമോദനച്ചടങ്ങും ബി.ജെ.പി ദേശീയ നിർവഹണ സമിതി അംഗവുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷനുമായ അബ്ദുൽസലാം വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി.ബി.ജെ.പി തിരുവല്ലം ഏരിയാ പ്രസിഡന്റ് പാച്ചല്ലൂർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.തിരുവല്ലം വാർഡ് കൗൺസിലർ സത്യവതി.വി,ബി.ജെ.പി സംസ്ഥാന സമിതിയംഗം ഡോ.പാച്ചല്ലൂർ അശോകൻ,ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷനും നെടുങ്കാട് വാർഡ് കൗൺസിലറുമായ കരമന അജിത്ത്,ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് കോളിയൂർ രാജേഷ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ കമലേശ്വരം വി.ഗിരി ഒറ്റിയിൽ,മുദ്ര ഉണ്ണി,മണ്ഡലം വൈസ് പ്രസിഡന്റ് സരളാ ദേവി,സെക്രട്ടറി പനത്തുറ സതീഷ്,യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്യാം ബൈജു,തിരുവല്ലം സുരേഷ്,നെടുമം രാജേഷ്,വെള്ളാർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.