തിരുവനന്തപുരം: റോക്കറ്റ് ബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അഭിമുഖ്യത്തിൽ ചെന്നൈയിൽ നടന്ന രാജ്യാന്തര മത്സരത്തിൽ കേരളം ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനവും നേടി. കേരള സ്റ്റേറ്റ് റോക്കറ്റ് ബാൾ അസോസിയേഷന്റെ ജനറൽ സെക്രട്ടറി മുഹമ്മദ് ഹസ്റ്റിം,​വൈസ് പ്രസിഡന്റ് സന്തോഷ് ചാക്കോ,​ടീം മാനേജർ നിതീഷ് കുമാർ,​കോച്ച് അജ്മൽ റഷീദ്,​അസിസ്റ്റന്റ് കോച്ച് എം.വി.സാനു എന്നിവർ നേതൃത്വം നൽകി.ഓൾ കേരള സ്പൊട്ട് യുവർ സ്പോർട്സ് എഡ്യുക്കേഷൻ സർവിസിന്റെ ഡയറക്ടർ യുജിൻ റോയ്,​എം.എസ്.സഞ്ജു,​സീനാ റോയ് എന്നിവർ കേരളത്തിൽ എത്തിയ ടീമിനെ സ്വീകരിച്ചു.