ബാലരാമപുരം: വെങ്ങാനൂർ മണ്ഡലം കോൺഗ്രസ് മുൻവൈസ് പ്രസിഡന്റ്,​ നെയ്ത്ത് തൊഴിലാളി കോൺഗ്രസ് മുൻ ജില്ലാസെക്രട്ടറി,​ കാട്ടുനട ക്ഷേത്ര ഉത്സവകമ്മിറ്റി മുൻപ്രസിഡന്റ്,​ ജനറൽ കൺവീനർ,​ മംഗലത്തുകോണം റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചിരുന്ന ഊറ്റുകുഴി പ്ലാവിള വീട്ടിൽ ആർ.ശിവരാജന്റെ നിര്യാണത്തിൽ അനുശോചിച്ചു. കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് ജി.ഷിബുകുമാർ അദ്ധ്യക്ഷനായി. കോൺഗ്രസ് കോവളം ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്,​ വെങ്ങാനൂർ ശ്രീകുമാർ,​ വിൻസെന്റ്.ഡി.പോൾ,​ സിസിലിപുരം ജയകുമാർ,​ ജിനുലാൽ,​ ആർ.വി.രാജേഷ്,​ സുരേഷ് കുമാർ,​ പ്രദീപ്കുമാർ,​ രവീന്ദ്രൻ,​ സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.