കടയ്ക്കാവൂർ: മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. അഞ്ചുതെങ്ങ് മാമ്പള്ളി മുണ്ടുതുറയിൽ സ്റ്റീഫൻ (62) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോകവേ വള്ളം മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. സ്റ്റീഫനെ കാലിന് ഒടിവുകളോടെ ഗോകുലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതലപ്പൊഴിയിൽ അപകട സാഹചര്യം നിലനിൽക്കുന്നതിനാൽ മാമ്പള്ളി പ്രദേശത്തു നിന്നാണ് വള്ളം കടലിലേക്ക് പോയത്.