ശ്രീകാര്യം: 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആഗസ്റ്റ് 4,10,11 തീയതികളിൽ ചെമ്പഴന്തി ഗുരുകുലത്തിൽ ഗുരുവിന്റെ ജീവിതം,ദർശനം,കൃതികൾ,സന്ദേശങ്ങൾ എന്നിവയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങൾ നടത്തും.ആഗസ്റ്റ് 4ന് രാവിലെ 10 മുതൽ ഗുരുദേവകൃതികളുടെ ആലാപന മത്സരം.എൽ.പി വിഭാഗം (ദൈവദശകം),യു.പി വിഭാഗം (ഗദ്യപ്രാർത്ഥന),എച്ച്.എസ് വിഭാഗം (അറിവ്),എച്ച്.എസ്.എസ് വിഭാഗം (അദ്വൈതദീപിക),കോളേജ് വിഭാഗം (ബാഹുലേയാഷ്ടകം),പൊതുവിഭാഗം (കാളീ നാടകം).ഉച്ചയ്ക്ക് 1.30ന് പ്രസംഗം: എൽ.പി വിഭാഗം (അരുവിപ്പുറം പ്രതിഷ്ഠ),യു.പി വിഭാഗം (ഓം സത്യം,ധർമം,ദയ, ശാന്തി- ഫലക പ്രതിഷ്ഠ), മറ്റ് വിഭാഗങ്ങൾക്ക് വിഷയം മത്സരസമയത്ത് നൽകും.ആഗസ്റ്റ് 10ന് രാവിലെ 9ന് കവിതാരചനയും,11ന് ഉപന്യാസ രചനയും എച്ച്.എസ്,എച്ച്.എസ്.എസ്, കോളേജ്,പൊതുവിഭാഗങ്ങളിലായി നടക്കും. ഉച്ചയ്ക്ക് 1.30ന് ക്വിസ് (മൂന്ന് ഗ്രൂപ്പുകൾ) ആഗസ്റ്റ് 11ന് രാവിലെ 9ന് ശതശ്ലോകാലാപനം- ദർശനമാല.10ന് ചിത്രരചന (4 ഗ്രൂപ്പുകൾ) ഉച്ചയ്ക്ക് 1.30ന് ശതശ്ലോകാലാപനം- "സ്വാനുഭവഗീതി" എന്നിവയാണ് മത്സരങ്ങൾ. ശതശ്ലോകങ്ങളായ ദർശനമാല,സ്വാനുഭവഗീതി എന്നിവയിൽ 1,2,3 സ്ഥാനങ്ങൾക്ക് യഥാക്രമം 3000, 2000,1000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും. ഗുരുദേവ കൃതികളുടെ ആലാപനം,പ്രസംഗം,കവിതാരചന,ഉപന്യാസ രചന,ചിത്രരചന,ക്വിസ് എന്നീ മത്സരങ്ങളിൽ 1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 1000,750,500 രൂപ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും നൽകും. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് റോളിംഗ് ട്രോഫിയും നൽകും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും അന്വേഷണങ്ങൾക്കും ഗുരുകുലം ഓഫീസുമായി ബന്ധപ്പെടണമെന്ന് ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. ഫോൺ: 8606096233, 8281119121.