തിരുവനന്തപുരം: ഗൂഗിൾ പേ,ഫോൺ പേ പോലുള്ള യു.പി.ഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്കു ജനങ്ങളിൽ നിന്നു പണം സ്വീകരിക്കാമെന്നു ധനവകുപ്പിന്റെ ഉത്തരവ്. ഇതിനായി ഓഫിസുകളിൽ ക്യു.ആർ കോഡ് പ്രദർശിപ്പിക്കാം. ഡെബിറ്റ്/: ക്രെഡിറ്റ് കാർഡുകൾ വഴി പണംസ്വീകരിക്കാൻ എല്ലാ വകുപ്പുകളും നിർബന്ധമായും പോയിന്റ് ഒഫ് സെയിൽ മെഷീൻ സ്ഥാപിക്കണമെന്ന 2018ലെ വ്യവസ്ഥ സർക്കാർ നീക്കി.