ചേരപ്പള്ളി : ഇറവൂർ മേലാംകോട് ദേവിക്ഷേത്രത്തിലെ 11-ാമത് മിഥുന രോഹിണി പ്രതിഷ്ഠാവാർഷിക ഉത്സവത്തിന്റെ സമാപനം കുറിച്ച് ഇന്ന് രാവിലെ 10ന് നേർച്ചപൊങ്കാല നടക്കും.രാവിലെ 5.30ന് മഹാഗണപതിഹോമം, 10ന് നേർച്ചപൊങ്കാല, 10.15ന് നാഗർപൂജ, 12ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 6.15ന് അലങ്കാരപൂജയും ദീപാരാധനയും, 6.30ന് താലപ്പൊലി ഘോഷയാത്ര,രാത്രി 7ന് തുലാഭാരം, ഉരുൾ, പിടിപ്പണം വാരൽ, 9ന് ഭഗവതിസേവ, 12.30ന് മറുതാ ഗുരുസി,1.30ന് തമ്പുരാൻ ഗുരുസിപൂജ,പുലർച്ചെ 4ന് മഞ്ഞനീരാട്ട്,പൊങ്കാല വിളയാടൽ,4.30ന് വലിയപൂപ്പട ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി പയ്യന്നൂർ നാരായണ നമ്പൂതിരിയും മേൽശാന്തി ഇറവൂർ രാജനും കാർമ്മികത്വം വഹിക്കുന്നതാണെന്ന് ഉത്സവകമ്മിറ്റി കൺവീനർ ഇറവൂർ രൂപേഷും ചെയർമാൻ കെ.സുരേഷ് കുമാറും അറിയിച്ചു.