തിരുവനന്തപുരം: കടകംപള്ളി ഡിക്രോസ് ലൈനിൽ ഡ്രെയിനേജ് പൊട്ടി ഒഴുകുന്നത് പരിഹരിക്കണമെന്ന് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ് ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് മാസമായി ഓട പൊട്ടിയൊഴുകുകയാണ്. അവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം നഗരസഭ കാണാത്ത പക്ഷം വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു.