വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തിൽ ജനസൗഹൃദ പദ്ധതികളുമായി പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. മാലിന്യ സംസ്കരണത്തിന് മുൻതൂക്കം നൽകുന്ന പഞ്ചായത്ത് ഹരിതകർമ്മ സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി യൂണിഫോം,ഐ.ഡി കാർഡ്,ഗ്ലൗസ്,ബാഗ്,കുട,ഉന്തുവണ്ടി,കിച്ചൺ ബിൻ എന്നിവ വിതരണം ചെയ്തു.
ഉണർവ് വയോജന സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും ബി.പി അപ്പരാറ്റസും, ഗ്ലൂക്കോമീറ്ററും വിതരണം ചെയ്തു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എസ്.അശ്വതി,ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈ.വി. ശോഭകുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എ.മജീദ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ.എൽ, മെമ്പർമാരായ പുല്ലമ്പാറ ദിലീപ്,ആർ.ബിന്ദു,ലൈല ബീവി.പി,കോമളവല്ലി.പി,റാണി പി.ബി,നസീർ അബൂബക്കർ,അജി പി, പ്രിയ കെ.എസ്,ഷീലാ.എസ്,മെഡിക്കൽ ഓഫീസർ ഡോ.രാഖി വിജയൻ,അസിസ്റ്റന്റ് സെക്രട്ടറി മനോജ് കുമാർ,വി.ഇ.ഒ അജേഷ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ വനജകുമാരി,പഞ്ചായത്ത് സെക്രട്ടറി സുനിൽ.പി,സി.ഡി.എസ് ചെയർപേഴ്സൺ പ്രീത മനോജ്,ഹരിത കർമ്മസേന ബ്ലോക്ക് കോഓർഡിനേറ്റർ രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.