
തിരുവനന്തപുരം: ലൈസൻസില്ലാതെ പാമ്പിനെ പിടിച്ചാൽ 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ശാസ്ത്രീയമായി പരിശീലനം ലഭിച്ചവർക്കാണ് വനംവകുപ്പ് ലൈസൻസ് നൽകുന്നത്. പരിശീലിപ്പിച്ചതോ നിർദ്ദേശങ്ങൾ ലംഘിച്ചതോ ആയ രീതിയിൽ പാമ്പിനെ പിടിച്ചതായി കണ്ടെത്തിയാൽ ജില്ലാ കോ-ഓർഡിനേറ്ററായ റേഞ്ച് ഓഫീസർ തിരുത്താൻ ആവശ്യപ്പെടുകയും വീണ്ടും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ വനവത്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്ററുടെ ഓഫീസിലോ വനം വകുപ്പിന്റെ മൊബൈൽ ആപ്പായ സർപ്പയിലൂടെയോ അപേക്ഷ നൽകാനാവുമെന്ന് പി. ഉബൈദുള്ള,എൻ. ഷംസുദ്ദീൻ,കെ.പി.എ. മജീദ്,ഡോ.എം.കെ. മുനീർ എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.