കല്ലമ്പലം: വയലിന് കുറുകെ മതിൽകെട്ടി നിലം മണ്ണിട്ട് നികത്തിയതായി പരാതി.നാവായിക്കുളം മങ്ങാട്ടുവാതുക്കൾ ചെറുവട്ടിയൂർക്കാവ് ഏലായിലാണ് ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ സ്വകാര്യ വ്യക്തികൾ മണ്ണിട്ട് മൂടിയത്.പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസ് എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.ഇരുപത്തെട്ടാംമൈൽ,വലിയകുളം,മുമ്മൂലിത്തോട് എന്നിവിടങ്ങളിൽ നിന്ന് വരുന്ന വെള്ളം ഇതുവഴിയാണ് മങ്ങാട്ടുവാതുക്കൽ തോട്ടിലിറങ്ങുന്നത്.കഴിഞ്ഞ മഴയിൽ വെള്ളം കയറിയ സ്ഥലമാണിത്.അടുത്ത മഴയിൽ സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറാൻ സാദ്ധ്യതയേറെയാണ്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.