താരദമ്പതികളായ നിക് ജൊനാസിന്റെയും പ്രിയങ്ക ചോപ്രയുടെയും അവധി ആഘോഷ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കുകയാണ് ദമ്പതിമാർ. മകൾ മാൾട്ടിക്കൊപ്പം ബീച്ചിൽ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഏറെയും. ബീച്ചിൽവച്ച് പ്രണയാർദ്രരായി ചുംബിക്കുന്ന നിക്കിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങളുണ്ട്.ബ്ളാക് ആൻഡ് വൈറ്റ് ബിക്കിനി ടോപ്പും ഷോർട്ട്സും ക്യാപ്പും ധരിച്ച് ഹോട്ട് ലുക്കിൽ ആണ് പ്രിയങ്ക. സ്റ്റൈലിഷ് ലുക്കിൽ നിക്കും മാർട്ടിയും ഉണ്ട്. ഓറഞ്ച് ടീഷർട്ടിലാണ് മാൾട്ടി. ദ് ബ്ളഫ് എന്ന ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക ചോപ്ര ഓസ്ട്രേലിയയിൽ എത്തിയത്. ഇത്തവണ വരവിൽ മാൾട്ടിയെയും കൂട്ടി.യുഎസിൽനിന്ന് നിക് ജൊനാസ് ഓസ്ട്രേലിയയിൽ എത്തുകയായിരുന്നു.