നെയ്യാറ്റിൻകര: സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുക ഉറപ്പുവരുത്തണമെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ തുറങ്കിലടയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നെയ്യാറ്റിൻകര സഹകരണ അർബൻ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ബാങ്കുകളെ ദേശസാത്കരിച്ചത്. ഇതിലൂടെ കാർഷിക മേഖലയെ മെച്ചപ്പെടുത്താനും ചെറുകിട വൻകിട കച്ചവടക്കാർക്ക് കച്ചവടം നടത്താനുമായി. ഇപ്പോൾ സാധാരണക്കാർ ബാങ്കിൽ നിന്ന് വായ്പ എടുത്ത് മൂന്നു തവണ മുടങ്ങിയാൽ ബാങ്കുകൾ നടപടിയെടുക്കും. എന്നാൽ വൻകിട കച്ചവടം നടത്തുന്നവർ പതിനായിരവും ഇരുപതിനായിരവും കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്ത് സുഖമായി കഴിയുന്നെന്നും അദ്ദേഹം പറഞ്ഞു.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ചെയർമാൻ ഡി.രാജു സ്വാഗതം പറഞ്ഞു. എം.വിൻസെന്റ് എം.എൽ.എ, നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ, നിംസ് എം.ഡി എം.എസ്.ഫൈസൽഖാൻ, ജോസ് ഫ്രാങ്ക്ലിൻ, കൂട്ടപ്പന മഹേഷ്, ബി.ജയചന്ദ്രൻ നായർ, എസ്.ഗിരീഷ് കുമാർ, എൻ.ശൈലേന്ദ്രകുമാർ, പി.ഗോപാലകൃഷ്ണൻ നായർ, വി.എസ്.സന്തോഷ്‌കുമാർ, ടി.കെ.മുരളി, വി.എം.ജയരാജ്, വി.ബാഹുലേയൻ, ആർ.എസ്.സുരേഷ് കുമാർ, എസ്.ഉഷകുമാരി, എസ്.ഗിരിജാദേവി, ടി.പ്രസന്നകുമാരി, ആർ.എസ്.രജനി, കെ.അംബി, ജനറൽ മാനേജർ ഇൻച്ചാർജ് എസ്.അനിതാ ഗോപാൽ എന്നിവർ സംസാരിച്ചു.