അടിപൊളി ലുക്കിൽ ആരാധകരെ ഞെട്ടിക്കാൻ വരികയാണ് തമിഴ് നടൻ സത്യരാജ്.നീട്ടി വളർത്തിയ നരച്ച മുടി ബൺ സ്റ്റൈലാക്കിയിരിക്കുന്നു. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള താരത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരം നേടുന്നു.
40 വർഷത്തെ ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം വീണ്ടും ഒന്നിക്കുന്ന കൂലി സിനിമയിലെ ലുക്കാണ് ഇതെന്ന് വാർത്തകർ പ്രചരിക്കുന്നുണ്ട്. എന്നാൽ സത്യരാജിന്റെ ലുക്ക് കൂലിയുടെ സംവിധായകൻ ലോകേഷ് കനകരാജ് പങ്കുവയ്ക്കാത്തതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. രജനികാന്തിന്റെ ലുക്ക് ലോകേഷ് പങ്കുവച്ചിരുന്നു.കോട്ട് ധരിച്ച് വെള്ളത്താടിയും കണ്ണടയുമായാണ് സത്യരാജിന്റെ മറ്റൊരു ലുക്ക്.
എ .ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന ബോളിവുഡ് ചിത്രത്തിൽ ഈ ലുക്കിലാണ് സത്യരാജ് എത്തുന്നത്. സിക്കന്ദറിന്റെ ലൊക്കേഷനിൽ സത്യരാജ് ജോയിൻ ചെയ്തു. സൽമാൻ ഖാൻ നായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സുന്ദരി രശ്മിക മന്ദാനയാണ് നായിക.