കടയ്ക്കാവൂർ: 2023 ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെയുളള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പെൻഷൻ ഗുണഭോക്താക്കൾ നിർദ്ദിഷ്ട കാലയളവിനുള്ളിൽ അക്ഷയകേന്ദ്രങ്ങൾ വഴി ഇ-മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. ഇ-മസ്റ്ററിംഗ് പരാജയപ്പെടുന്നവർ, ആധാർ ഇല്ലാത്ത ഗുണഭോക്തക്കൾ എന്നിവർ ആഗസ്റ്റ് 24 ന് മുൻപായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലെെഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.