കല്ലമ്പലം: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാല സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി.ഡോ.യു.റോഷി നയിച്ച മത്സരത്തിൽ ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ വിദ്യാർത്ഥി അഭിനവ് ഒന്നാം സ്ഥാനവും തുമ്പോട് യു.പി.എസ് വിദ്യാർത്ഥിനി ജ്വാല രണ്ടാം സ്ഥാനവും നേടി.നോവലിസ്റ്റ് കല്ലമ്പലം ഉബൈദ് സമ്മാന ദാനം നിർവഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി ഇ.ഷാജഹാൻ, ലൈബ്രേറിയൻ സരിത എന്നിവർ സംസാരിച്ചു.