തിരുവനന്തപുരം: കേരള സർവകലാശാലയും കൊല്ലം ശ്രീനാരായണ വനിതാ കോളേജും കേരള നോളജ് ഇക്കോണമി മിഷനും ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി അക്കാഡമി ഓഫ് കേരളയുമായി ചേർന്ന് 6ന് രാവിലെ മുതൽ ശ്രീനാരായണ വനിതാ കോളേജ് ഒാഡിറ്റോറിയത്തിൽ ജോബ് ഫെയർ നടത്തും.ഇരുപതോളം കമ്പനികൾ പങ്കെടുക്കും.സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.