കല്ലമ്പലം: പുരോഗമനകലാ സാഹിത്യ സാഹിത്യ സംഘം മണമ്പൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ 7ന് വൈകിട്ട് 3.30ന് മണമ്പൂർ റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ 'കഥാപ്രസംഗ കലയുടെ ഒരു നൂറ്റാണ്ട് - വളർച്ചയും തളർച്ചയും' എന്ന വിഷയത്തിൽ ചർച്ച നടക്കും.മേഖലാ യൂണിറ്റ് സെക്രട്ടറി എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ജി.പ്രഫുല്ലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.എസ്.സനിൽ സ്വാഗതവും ആർ.സെയിൻ നന്ദിയും പറയും.സാഹിത്യകാരൻ എം.എം പുരവൂർ വിഷയാവതരണം നടത്തും.അരവിന്ദ മുരളീധരൻ അവതരിപ്പിക്കുന്ന ലഘു കഥാപ്രസംഗവും ഉണ്ടായിരിക്കും.