വർക്കല: പത്രവിതരണത്തിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വടശ്ശേരിക്കോണം വിളയിൽ വീട്ടിൽ (സുഹ്റ മൻസിൽ) ഫറൂഖ് (61) മരിച്ചു. കേരളകൗമുദിയുൾപ്പെടെയുള്ള ദിനപത്രങ്ങളുടെ വടശ്ശേരിക്കോണം ഏജന്റായ ഡി. ദേവദാസിന്റെ വിതരണക്കാരനായിരുന്നു. ജൂൺ 27ന് രാവിലെ 4.45ന് വടശ്ശേരിക്കോണം ജംഗ്ഷനിൽ പത്രം വിതരണം ചെയ്യവെ മറ്റൊരു സ്കൂട്ടർ ഫറൂഖിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫറൂക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. വടശ്ശേരിക്കോണം ജുമാ മസ്ജിദ് വളപ്പിൽ ഖബറടക്കി. ഭാര്യ:നൂജാ ബീഗം. മക്കൾ:നൈസി,റൂബി. മരുമക്കൾ:റാഷിദ്,ഷംനാസ്.