മലയിൻകീഴ് : നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഫിസിയോ,സ്പീച്ച്,ഒക്കുപേഷണൽ,ബീഹേവിയർ തെറാപ്പി എന്നിവ നൽകുകയെന്ന ലക്ഷ്യത്തോടെ മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അന്തിയൂർകോണത്ത് സജ്ജമാക്കിയിട്ടുള്ള തെറാപ്പി യൂണിറ്റ് ഉദ്ഘാടനം 5ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.