നെടുമങ്ങാട്: കരകുളം പഞ്ചായത്തിൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, കരയാളത്ത്കോണം വാർഡിൽ അടച്ചുപൂട്ടിയ അങ്കണവാടി തുറന്ന് പ്രവർത്തിക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് കരകുളം,വട്ടപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധധർണ നടത്തി. കോൺഗ്രസ് ജില്ലാജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.വിജയരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.അർജുനൻ, പി.സുകുമാരൻ നായർ, കായ്പ്പാടി അമീനുദ്ദീൻ, എസ്.രാജേന്ദ്രൻ നായർ, താഹിറാ ബീവി, ഹേമലതകുമാരി, പുഷ്പ്പ ലീല, ആർ.ഹരികുമാർ, മരുതൂർ വിജയൻ, ഡി.ബാബുരാജ്, വട്ടപ്പാറ ഓമന, എൻ.അജിത്കുമാർ, ഗോകുൽ കൊടൂർ, ഷൈജു വട്ടപ്പാറ, ഫസീല കായ്പ്പാടി തുടങ്ങിയവർ പങ്കെടുത്തു.