നെടുമങ്ങാട്: ശ്വാസകോശ രോഗത്തിന് ചികിത്സയിൽ കഴിയുന്ന മൈലം പാറക്കോണം നിവാസി മണികണ്ഠൻ (51) തുടർചികിത്സയ്ക്ക് വഴി കാണാതെ വലയുന്നു. ശ്വാസകോശം ചുരുങ്ങിപ്പോകുന്ന അപൂർവ രോഗത്തിന് 'എഗ്മോ" ചികിത്സയാണ് ഏക പ്രതിവിധിയെന്ന് ഡോക്ടർമാർ പറയുന്നു. ഈ ചികിത്സ തിരുവനന്തപുരത്ത് പ്രമുഖ സ്വകാര്യ ആശുപത്രിയിൽ മാത്രമാണുള്ളത്. 25 ലക്ഷത്തോളം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. നിർദ്ധന കുടുംബത്തിന്റെ താങ്ങായ മണികണ്ഠന്റെ ചികിത്സയ്ക്ക് 'ഓർമ്മച്ചെപ്പ്" പൂർവ വിദ്യാർത്ഥി കൂട്ടായ്മ മുന്നോട്ടു വന്നു. മണികണ്ഠന്റെ സഹപാഠികൾ സ്വരൂപിച്ച 15,250 രൂപ ഭാര്യ രഞ്ജിനിക്ക് കൈമാറി. സുമനസുകൾ 8078162675 എന്ന നമ്പറിൽ ഗൂഗിൾ പേ നൽകി സഹായിക്കണമെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികളും ബന്ധുക്കളും അഭ്യർത്ഥിച്ചു.