ഉദിയൻകുളങ്ങര: അഴകിക്കോണം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ 19-ാമത് പുനർപ്രതിഷ്ഠ മഹോത്സവവും കലാശാഭിഷേകവും 12ന് ക്ഷേത്ര തന്ത്രി കാരോട്പരമേശ്വരന്റെ നേതൃത്വത്തിൽ നടക്കും. ആറു മുതൽ 11 വരെ നടക്കുന്ന ദേവപ്രശ്നപരിഹാര കർമ്മങ്ങളിലേക്ക് ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ചെയർമാൻ അറിയിച്ചു. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.