jk

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം തടസപ്പെടുത്താൻ ഒരു സംഘത്തെ നിയോഗിച്ചിരിക്കുകയാണെന്ന് വി.ഡി. സതീശൻ. മന്ത്രിമാരാണ് അതിന് നേതൃത്വം നൽകുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

പൂർണനിശബ്ദതയിൽ വാക്കൗട്ട് പ്രസംഗം നടത്താൻ പറ്റില്ലെന്നാണ് സ്പീക്കർ പറയുന്നത്. സ്പീക്കറുടെ നിസഹായാവസ്ഥയാണ് ഇതു വെളിപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാക്കളെ നിശബ്ദതയിൽ പ്രസംഗിക്കാൻ അനുവദിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയും പിൻഡ്രോപ് സൈലൻസിൽ സംസാരിക്കില്ല. തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായിട്ടും തിരുത്തില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മഹാരാജാവാണെന്ന ധാരണയിൽ മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സതീശൻ പറഞ്ഞു.