പാലോട്: പൊട്ടൻചിറ ഉടയൻപാറ തമ്പുരാൻകാവ് ശ്രീധർമ്മശാസ്താ പരശുരാമസ്വാമി ക്ഷേത്രത്തിലെ രണ്ടാം പ്രതിഷ്ഠാ വാർഷികം 8 മുതൽ 10 വരെ നടക്കും.8 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉച്ചയ്ക്ക് 11.30 ന് വിശേഷാൽ നാഗർ പൂജ, നൂറും പാലും നഗരൂട്ടും.വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, 6 ന് പരശുരാമസ്വാമിക്ക് ശക്തിപൂജ, മഹാസുദർശന ഹോമം, 6.30ന് അലങ്കാര ദീപാരാധന, 7.30 ന് തമ്പുരാന് മഹാ പടുക്ക.9 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 8.30 ന് മഹാ തൃശൂല പൂജ,വൈകിട്ട് 5.30ന് ദുർഗാദേവിക്ക് വിശേഷാൽ പൂജ, 6.30ന് അലങ്കാര ദീപകാഴ്ച, ദീപാരാധന.. 10 ന് രാവിലെ 5.30ന് 108 നാളികേരം, 108 ഉണ്ണിയപ്പത്തിന്റേയും മഹാ ഗണപതി ഹോമം, 8 ന് പ ഞ്ചഗവ്യ ഇരുപത്തിയഞ്ച് കലശപൂജ, 9 ന് സമൂഹ പൊങ്കാല, 11.30 ന് നിവേദ്യം, വൈകുന്നേരം 5.30ന് അലങ്കാര ദീപകാഴ്‌ച ,ദീപാരാധന, തുടർന്ന് മഹാപടുക്ക,മഹാനിവേദ്യം.